Showing posts with label Successful Life. Show all posts
Showing posts with label Successful Life. Show all posts

Wednesday, February 11, 2015

പഠന വൈകല്യങ്ങള്‍

ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുക മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്‌ലെക്സിയ (Dyslexia- വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്) [1]

 

അണു കുടുംബങ്ങളിലേക്ക് മാറിയതോടെ കേരളത്തില്‍ കുട്ടികളില്‍ പഠനവൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. നൂറില്‍ പത്തു കുട്ടികളെങ്കിലും പലവിധ പഠന വൈകല്യങ്ങള്‍ നേരിടുന്നു.പരീക്ഷക്കാലമായതോടെ ഇത്തരം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മാനസിക സംഘര്‍ഷത്തിലാണ്.നന്നായി പഠിക്കുന്ന കുട്ടി ചില വിഷയങ്ങളില്‍ മാത്രം താത്പര്യം കാണിക്കാതിരിക്കുക, സാമ്യമുള്ള അക്ഷരങ്ങള്‍ തെറ്റിക്കുക, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പ്രയാസം, ആദ്യ അക്ഷരം നോക്കി ഊഹിച്ചു വായിക്കുക, വരിയൊപ്പിച്ച് എഴുതാന്‍ കഴിയാതിരിക്കുക, വാക്കുകള്‍ തലതിരിച്ചെഴുതുക, വായിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ വിട്ടുകളയുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

 

വായിക്കാനുള്ള ബുദ്ധിമുട്ട് (ഡിസ്‌ലോക്‌സിയ), എഴുതാനുള്ള ബുദ്ധിമുട്ട് (ഡിസ്ഗ്രാഫിയ), കണക്ക് പഠിക്കാന്‍ പ്രയാസം (ഡിസ്‌കാല്‍കുലിയ) ശരീരചലനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക (ഡിസ്പ്രാക്‌സിയ) തുടങ്ങിയവയാണ് പ്രധാന പഠന വൈകല്യങ്ങള്‍.

 

പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്... ഇങ്ങനെപോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും. എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കുകൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെ യാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്. മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളില്‍ ചില അസ്വാഭാവികത  യാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്കവളര്‍ച്ചയിലെ പ്രത്യേകതരം താമസ മാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ അതിനുശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും. എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.

 

എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍? ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.

 

വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം.

 

വായനവൈകല്യം. തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.

 

രചനാവൈകല്യം.
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.

 

ഗണിതശാസ്ത്ര വൈകല്യം.
കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

 

നാമ വൈകല്യം
പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ്ധവാന്‍ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.

 

അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം


കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.

വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

 

പഠന വൈകല്യത്തിനൊരു പരിഹാരം - Mathrubhumi

 

Mental Health പഠന വൈകല്യങ്ങള്‍ - Mathrubhumi Health

 

പഠനം മെച്ചപെടുത്താ 15 വഴികള

 

 

 

 

 

Saturday, September 22, 2012

ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കാം, ഈ വഴികളിലൂടെ



തന്റെയും മറ്റുള്ളവരുടെയും വികാരങ്ങള്‍ തിരിച്ചറിയുന്നതിനും അവയെ കൈകാര്യം ചെയ്യുന്നതിനുമുള്ള കഴിവാണ് ഇമോഷണല്‍ ഇന്റലിജന്‍സ്. ഒരാളുടെ ജീവിതവിജയത്തിന് അത്യന്താപേക്ഷിത ഘടകമായ ഇമോഷണല്‍ ഇന്റലിജന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇതാ:

1.
ആത്മാര്‍ത്ഥമായ ആത്മപരിശോധന: നിങ്ങളുടെ ശക്തി, ദൗര്‍ബല്യം, പരിമിതി, അവസരം എന്നിവയെ വിശകലനം നടത്തുക. ശക്തി വര്‍ധിപ്പിക്കാനും ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനുമുള്ള വഴി തേടുക.

2.
വികാരങ്ങളെ തിരിച്ചറിയുക: ഉള്ളിലുള്ള കോപത്തെ തിരിച്ചറിയുമ്പോള്‍ തന്നെ അത് നിയന്ത്രണ വിധേയമാവുന്നു. ദുര്‍വികാരങ്ങളെ പുറംതള്ളുകയും സദ്‌വികാരങ്ങളെ താലോലിക്കുകയും ചെയ്യുക. അത് ഉന്മേഷവും മാനസിക സന്തോഷവും തരും.

3.
നെഗറ്റീവ് ചിന്തകള്‍ വേണ്ട: ഭയം, ശത്രുത, നിരാശ, ആത്മനിന്ദ, വിദ്വേഷം, പ്രതികാരമോഹം തുടങ്ങിയവ നിങ്ങളുടെ പ്രവൃത്തികളെയും പ്രതികരണങ്ങളെയും സ്വാധീനിക്കുന്നു. വ്യക്തിത്വത്തെയും ബന്ധങ്ങളെയും വികലമാക്കുന്നു. 4. മനസ് ശാന്തമാക്കാം: മനസ് കലുഷിതമാവുമ്പോള്‍ നടത്തം, ഡാന്‍സ് തുടങ്ങിയവയിലൂടെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ കൈവരിക്കാം. ധ്യാനം, പ്രാണായാമം, സംഗീതം, നര്‍മ്മ സല്ലാപം, പ്രകൃതിഭംഗി ആസ്വദിക്കല്‍, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയവയും ഗുണം ചെയ്യും.

5. പ്രതികരണങ്ങളെ നിരീക്ഷിക്കുക: സംഘര്‍ഷപൂരിതമായ സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രതികരണങ്ങള നിരീക്ഷിക്കുകയും അവയുടെ അനന്തര ഫലങ്ങളെ വിലയിരുത്തുകയും ചെയ്യുക.

6.
സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക

7.
പ്രതിസന്ധികളെ നര്‍മ്മബോധത്തോടെ വീക്ഷിക്കുക: ചിരിയും പുഞ്ചിരിയുമൊക്കെ മാനസിക സംഘര്‍ഷങ്ങള്‍ അകറ്റി മനസിനെ വേഗം ശാന്തമാക്കുന്നു.

8.
മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുക:
മറ്റുള്ളവരെ ബഹുമാനിക്കുകയും അവരുടെ വികാരങ്ങളും വിഷമതകളും ശരിയായി മനസിലാക്കുകയും അവ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യുക.

(
ജോണ്‍ മുഴുത്തേറ്റിന്റെ 'ഇമോഷണല്‍ ഇന്റലിജന്‍സ് ജീവിതവിജയത്തിന്' എന്ന ഗ്രന്ഥത്തില്‍ നിന്ന്. വിവരങ്ങള്‍ക്ക്: 9447314309)


Tuesday, July 10, 2012

ഈസി മണിയോ അതോ കടക്കെണിയോ?

ഈസി മണിയോ അതോ കടക്കെണിയോ?ഒന്നു ശ്രദ്ധിക്കൂ...
പ്രകാശ്‌ അഭയ്‌ ക്രെഡിറ്റ്‌ കൗണ്‍സലിംഗ്‌ സെന്ററില്‍ കടന്നു ചെല്ലുന്നത്‌ ക്രെഡിറ്റ്‌ കാര്‍ഡ്‌, പേഴ്‌സണല്‍ ലോണ്‍ എന്നിങ്ങനെ കടങ്ങളുടെ ഭാണ്ഡവും പേറിയാണ്‌. ഇത്തരം വായ്‌പകള്‍ യഥേഷ്ടം ഉപയോഗിച്ച്‌ പണം വാരിക്കോരി ചെലവഴിക്കുന്ന വിഭാഗത്തില്‍പ്പെടുന്ന ആളല്ല ഇദ്ദേഹം. പക്ഷെ, എന്നിട്ടും ഇദ്ദേഹം കടക്കെണിയില്‍ പെട്ടു. കൊളാറ്ററല്‍ സെക്യൂരിറ്റിയുടെ അഭാവത്തില്‍ തന്റെ മകള്‍ക്ക്‌ 7.5 ലക്ഷം രൂപ മാത്രം വരുന്ന വിദ്യാഭ്യാസ വായ്‌പ നല്‍കാന്‍ ഒരു ബാങ്ക്‌ വിസമ്മതിച്ചതാണ്‌ തുടക്കം. ഗത്യന്തരമില്ലാതെ പേഴ്‌സണല്‍ ലോണുകളുടെ പിറകെയും അത്‌ തിരിച്ചടക്കാനായി ഒടുവില്‍ ക്രെഡിറ്റ്‌ കാര്‍ഡുകളെയും ആശ്രയിച്ച്‌ ഊരാക്കുടുക്കിലാവുകയായിരുന്നു.
ഇനി അജിത്തിന്റെ കാര്യമെടുക്കാം. സ്വന്തം ബിസിനസ്‌ ഒരുവിധം നന്നായി നടത്തിക്കൊണ്ടുപോയിരുന്ന കാലത്താണ്‌ ആകര്‍ഷകമായ ഒരു ബിസിനസ്‌ ലോണിന്റെ കെണിയില്‍ അദ്ദേഹത്തെ ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ മിടുക്കരായ ഏജന്റുമാര്‍ വീഴ്‌ത്തിയത്‌. ആ സമയത്ത്‌ പണത്തിന്റെ ഒരത്യാവശ്യവുമില്ലാതിരുന്നിട്ടുപോലുമാണ്‌ ഇദ്ദേഹം ഈ സാഹസത്തിനു മുതിര്‍ന്നതെന്നോര്‍ക്കണം. അതും വന്‍ പലിശ ഈടാക്കുന്ന ഒരു ലോണിടപാടില്‍. തിരിച്ചടവുകള്‍ താങ്ങാനാവാത്ത നിലയിലായപ്പോള്‍ അജിത്തിന്‌ വീണ്ടും കടമെടുക്കേണ്ടിവരുകയും അതുവഴി ഭീമമായ കടക്കെണിയില്‍ എത്തിപ്പെടുകയും ചെയ്‌തു.
ഇരുവരെയും കടക്കെണിയിലെത്തിക്കാനുണ്ടായ കാരണങ്ങള്‍ വ്യത്യസ്‌തമാണെങ്കിലും രണ്ട്‌ കേസുകളിലും വായ്‌പ എന്തിനുവേണ്ടിയാണോ ഉദ്ദേശിച്ചിട്ടുള്ളത്‌, അതിനുവേണ്ടിയല്ലാതെ ഉപയോഗപ്പെടുത്തി എന്ന പൊതുവായ ഒരു ഘടകമുണ്ട്‌. ലോണിന്റെ പിറകെപോകുന്ന നല്ലൊരു ശതമാനം പേരെയും സംബന്ധിച്ച്‌ ഇത്‌ ശരിയാണ്‌.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പിന്തുണയുള്ള ദിഷ ഫിനാന്‍സിംഗ്‌ കൗണ്‍സിലിംഗ്‌ സെന്റര്‍ ചീഫ്‌ കൗണ്‍സിലറായ മദന്‍മോഹന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: ``കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി വന്‍ പലിശ നിരക്കുള്ള പേഴ്‌സണല്‍ ലോണുകളെയും ക്രെഡിറ്റ്‌ കാര്‍ഡുകളെയും ആശ്രയിക്കുന്ന നിരവധിപ്പേരെ ഞങ്ങള്‍ക്ക്‌ അടുത്തറിയാം. ചിലരാകട്ടെ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കാനായിട്ടാണ്‌ ഈ മാര്‍ഗങ്ങള്‍ ആശ്രയിക്കുന്നത്‌. ഷെയര്‍ മാര്‍ക്കറ്റില്‍ വന്‍ തകര്‍ച്ച അപ്രതീക്ഷിതമായി വരുമ്പോള്‍ ലോണ്‍ തിരിച്ചടക്കാന്‍ പറ്റാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥ വരുമെന്നവര്‍ ആലോചിക്കുന്നില്ല.''
വിദ്യാഭ്യാസ വായ്‌പകള്‍
ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമെന്താണ്‌? പേഴ്‌സണല്‍ ലോണുകളും ക്രെഡിറ്റ്‌ കാര്‍ഡുകളും അത്ര അടിയന്തിരമായ സാമ്പത്തികാവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ടവയാണെന്ന കാര്യം ഉള്‍ക്കൊള്ളുകയാണ്‌ ആദ്യം വേണ്ടത്‌. വിദ്യാഭ്യാസ വായ്‌പകളുടെയത്ര, നൂലാമാലകളില്ലാത്ത അധികം രേഖകളും നിബന്ധനകളും നിഷ്‌കര്‍ഷിക്കാത്ത എളുപ്പം ലഭിക്കുന്ന ലോണുകളുടെ പുറകെ പോകുകയാണ്‌ പലരും ചെയ്യുന്നത്‌. പക്ഷെ ഭാവിയില്‍ കൈകാര്യം ചെയ്യാവുന്നതിനപ്പുറമുള്ള കെടുതികള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ മാര്‍ഗങ്ങളുടെ പുറകെ പോകുന്നത്‌, മറ്റെല്ലാ മാര്‍ഗങ്ങളും ആരാഞ്ഞതിനുശേഷം മാത്രമാവണം. ഉദാഹരണത്തിന്‌ പ്രകാശിന്‌ താനപേക്ഷിച്ച വിദ്യാഭ്യാസ ലോണ്‍ ബാങ്കിന്റെ ബ്രാഞ്ച്‌ തലത്തില്‍ നിഷേധിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന തലങ്ങളെ സമീപിച്ച്‌ സാധ്യതകള്‍ ആരായാമായിരുന്നു.
അത്രയും തുകക്കുള്ള വിദ്യാഭ്യാസ വായ്‌പയ്‌ക്ക്‌ യഥാര്‍ത്ഥത്തില്‍ ഒരു തേര്‍ഡ്‌ പാര്‍ട്ടി ഗാരന്റിക്കപ്പുറം കൊളാറ്ററല്‍ സെക്യൂരിറ്റി ആവശ്യമില്ലെന്നിരിക്കെ പ്രകാശിന്‌ ബാങ്കിന്റെ റീജണല്‍ സോണല്‍ ഓഫീസുകളുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ.'' ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ പിന്തുണയുള്ള അഭയ്‌ ക്രെഡിറ്റ്‌ കൗണ്‍സലിംഗ്‌ സെന്റററിലെ വി.എന്‍ കുല്‍ക്കര്‍ണി പറയുന്നു. കടബാധ്യതക്ക്‌ അയവ്‌ വരുത്താനായി ബാക്കിയുള്ള ഫീസാവശ്യങ്ങള്‍ക്കുവേണ്ടി ഒരു വിദ്യാഭ്യാസ ലോണിനായി മറ്റൊരു സാമ്പത്തിക സ്ഥാപനത്തെ സമീപിക്കാന്‍ ഇദ്ദേഹത്തോട്‌ ഉപദേശിച്ചിരിക്കുകയാണിപ്പോള്‍.
സംരംഭക വായ്‌പകള്‍
അതുപോലെ പുതു വ്യവസായ ബിസിനസ്‌ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍, കടക്കെണിയില്‍ പെടാത്തവിധം സംരംഭം തുടങ്ങാനും വളര്‍ച്ചയാര്‍ജിക്കാനും വേണ്ട പണം എങ്ങനെ സമാഹരിക്കാം എന്നതിനെക്കുറിച്ച്‌ കൃത്യമായ ഗൃഹപാഠം മുന്‍കൂര്‍ നടത്തിയിരിക്കണം. ദേശസാല്‍കൃത ബാങ്കുകള്‍, സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ (IDBI) പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്‌ട്രീസ്‌ കണ്‍സോര്‍ഷ്യം സംസ്‌ഥാന ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ തുടങ്ങിയ നിരവധി സ്ഥാപനങ്ങള്‍, പുതു സംരംഭങ്ങള്‍ക്ക്‌, അവക്ക്‌ ആവശ്യമായ മുതല്‍ മുടക്കും തുടങ്ങുന്ന വ്യക്തിയുടെ ചുറ്റുപാടുകളും പരിഗണിച്ച്‌ വേണ്ട സാമ്പത്തികസഹായം നല്‍കാനായി ഇന്ന്‌ നിലവിലുണ്ട്‌.
ചില ബാങ്കുകള്‍ പ്രാഥമികമായി പ്രൊമോട്ടര്‍ ഒരു നിശ്ചിത തുക മുതല്‍ മുടക്കണമെന്ന്‌ നിഷ്‌കര്‍ഷിച്ചേക്കാം. പലര്‍ക്കും അതുണ്ടായിരിക്കില്ല. അങ്ങനെ വരുമ്പോള്‍ കൊള്ളപ്പലിശയ്‌ക്ക്‌ ഒരു പേഴ്‌സണല്‍ ലോണ്‍ സംഘടിപ്പിക്കുന്നതിനുപകരം സ്റ്റേറ്റ്‌ കമ്മീഷണര്‍/ഡയറക്‌റ്ററേറ്റ്‌ ഓഫ്‌ ഇന്‍ഡസ്‌ട്രീസിന്റെ ഏതെങ്കിലും ഉദാരമായ സ്‌കീം വഴി ആ തുക സംഘടിപ്പിക്കാനാണ്‌ ശ്രമിക്കേണ്ടത്‌. പ്രൊഫഷണല്‍ യോഗ്യതയുള്ള സംരംഭകര്‍ക്കാണ്‌ ഈ സ്‌കീ മുകള്‍ പൊതുവായും ലഭ്യമാവുക എന്ന്‌ കുല്‍ക്കര്‍ണി ചൂണ്ടിക്കാണിക്കുന്നു. പുതുസംരംഭങ്ങള്‍ക്ക്‌ കൊളാറ്ററല്‍ സെക്യൂരിറ്റി ബാങ്കുകള്‍ നിഷ്‌കര്‍ഷിച്ചാല്‍ (ഇവിടെയും ഭീമപലിശയുള്ള പേഴ്‌സണല്‍ ലോണിന്‌ പുറകെ പോകാനുള്ള പ്രേരണയുണ്ടാവാം) തന്നെയും ക്രെഡിറ്റ്‌ ഗാരന്റി ട്രസ്റ്റ്‌ ഫോര്‍ മീഡിയം ആന്‍ഡ്‌ സ്‌മോള്‍ എന്റര്‍പ്രൈസസിന്‌ (CGRMSE) നിങ്ങളെ സഹായിക്കാനാവും. കൊളാറ്ററല്‍ സെക്യൂരിറ്റിയില്ലാത്ത കൊളാറ്ററല്‍ ഫ്രീ ലോണിന്റെയോ ബാങ്ക്‌ നല്‍കുന്ന വര്‍ക്കിംഗ്‌ കാപ്പിറ്റലിന്റെയോ 75 ശതമാനം വരെ ഗാരന്റി ഈ സ്ഥാപനത്തില്‍ നിന്നും ലഭ്യമാണ്‌. ``ഒരു കോടി വരെ മുതല്‍ മുടക്കിന്‌ ഈ ഗാരന്റി കവര്‍ ലഭ്യമാണ്‌. പക്ഷെ ഒരു നിശ്ചിത തുക ഒറ്റത്തവണയായി ഗാരന്റി ഫീസായും വാര്‍ഷിക സര്‍വീസ്‌ ചാര്‍ജായും നല്‍കേണ്ടതുണ്ട്‌.'' കുല്‍ക്കര്‍ണി വിശദീകരിക്കുന്നു.
അതുകൊണ്ട്‌ വായ്‌പയെടുക്കേണ്ട സാഹചര്യം ഇനി വന്നാല്‍ എളുപ്പവഴി തെരഞ്ഞെടുത്ത്‌ കടക്കെണിയില്‍ വീഴാതെ ഉദാരമായ മറ്റേതെങ്കിലും മാര്‍ഗം അതും നിങ്ങളുടെ ആവശ്യവുമായി പൊരുത്തപ്പെടുന്ന വഴി ആരായുകയാണ്‌ ചെയ്യേണ്ടത്‌.
(By arrangement with Economic Times)
അമിതബാധ്യത ഒഴിവാക്കാം
l
യഥേഷ്ടം ലഭ്യമാണെതെന്നതുകൊണ്ടുമാത്രം ലോണ്‍ എടുക്കരുത്‌. നിങ്ങള്‍ക്ക്‌ അത്‌ ആവശ്യമുണ്ടോ എന്ന്‌ ആദ്യം വിലയിരുത്തുക.
l
പലിശയിനത്തില്‍ എത്രമാത്രം ചെലവഴിക്കേണ്ടിവരുമെന്ന്‌ കൃത്യമായി കണക്കുകൂട്ടുക. സെയ്‌ല്‍സ്‌ ഏജന്റുമാരെ അന്ധമായി വിശ്വസിക്കാതിരിക്കുക.
l
ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യം വന്നാല്‍ ബാങ്കുമായി ചര്‍ച്ച ചെയ്‌ത്‌ കാലാവധി നീട്ടിയോ പലിശ നിരക്ക്‌ കുറച്ചോ ലോണ്‍ പുനഃക്രമീകരിക്കുക.
l
ലോണ്‍ തിരിച്ചടയ്‌ക്കാനുള്ള നിങ്ങളുടെ ആത്മാര്‍ത്ഥമായ ഉദ്ദേശം ബാങ്കിനെ ബോധ്യപ്പെടുത്തുക.
l
കടബാധ്യതകള്‍ ഓരോന്നായി തീര്‍ക്കാന്‍ തീരുമാനിക്കുന്നപക്ഷം, ആദ്യം ക്രെഡിറ്റ്‌ കാര്‍ഡ്‌ പോലെയുള്ള 48 ശതമാനം വരെ പലിശ വരാവുന്ന ബാധ്യതകള്‍ ആദ്യം തീര്‍ക്കുക. അതിനുശേഷം ഇതര വായ്‌പകള്‍ തീര്‍ക്കാന്‍ മുതിരുക.
l
നിങ്ങളുടെ സാമ്പത്തികശേഷി നിരന്തരം വിലയിരുത്തുക. മൊത്തം മാസവരുമാനത്തിന്റെ
40
ശതമാനത്തില്‍ കൂടുതല്‍ നിങ്ങളുടെ EMI വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
l
ഇരുവര്‍ക്കും വരുമാനമുള്ള ദമ്പതികളുടെ കാര്യത്തിലാണെങ്കില്‍, കുറഞ്ഞ ശമ്പളമുള്ള വ്യക്തിയുടെ വരുമാനം ഒരു കരുതല്‍ ശേഖരമായി സൂക്ഷിക്കുക. കുടുംബത്തിന്റെ സുപ്രധാനമായ പല സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അത്‌ തക്ക സമയത്ത്‌ ഉപകരിക്കും. വായ്‌പ എടുക്കേണ്ട സാഹചര്യമുണ്ടായാല്‍ കൂടുതല്‍ വരുമാനമുള്ളയാളുടെ പേരിലായിരിക്കണം അത്‌.

Saturday, July 23, 2011

പരാജയത്തില്‍ നിന്ന്‌ വിജയത്തിലേക്ക്‌ - 1




പരാജയത്തില്‍ നിന്ന്‌ വിജയത്തിലേക്ക്‌ - 1
``രു മനുഷ്യായുസില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ അല്‍ഭുതവും വിസ്‌മയവും തന്നെക്കൊണ്ട്‌ ചെയ്യാന്‍ സാധിക്കില്ല എന്ന്‌ ഒരു മനുഷ്യന്‍ ഭയപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവന്‌ സാധിക്കുന്നു എന്നതാണ്‌''
-ഹെന്‍റി ഫോര്‍ഡ്‌

 ജോബിന്‍ എസ്‌.കൊട്ടാരം
 2400 പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട്‌ ഒടുവിലാണ്‌ തോമസ്‌ ആല്‍വാ എഡിസണ്‍ വൈദ്യുതി ബള്‍ബ്‌ കണ്ടുപിടിച്ചത്‌. ഇന്ന്‌ വൈദ്യുതി ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും നമുക്കാകില്ല. പക്ഷെ 2400 പരീക്ഷണങ്ങള്‍ പരാജപ്പെട്ടപ്പോള്‍ ഇടക്കുവെച്ച്‌ എഡിസണ്‍ പിന്തിരിഞ്ഞിരുന്നുവെങ്കില്‍ മനുഷ്യഗതിയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
മേരി കേയ്‌ ആഷ്‌ എന്ന എഴുത്തുകാരി ജീവിതത്തെ ഉപമിച്ചിരിക്കുന്നത്‌ ഒരിക്കലും പാടാതെ പോകുന്ന ഒരു പാട്ടിനോടാണ്‌. പാടാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരിക്കല്‍
പ്പോലും പാടാന്‍ ശ്രമിക്കാതെ എങ്ങനെയാണ്‌ പാടാന്‍ കഴിയുക? ഇതുപോലെയാണ്‌ ആഗ്രഹങ്ങളും. നമുക്ക്‌ ഒരുപാട്‌ ആഗ്രഹങ്ങളുണ്ട്‌. പക്ഷെ ഈ ആഗ്രഹങ്ങളിലൊന്നിന്റെയെങ്കിലും പൂര്‍ത്തീകരണത്തിനായി തീവ്രമായി നിങ്ങള്‍ ശ്രമിച്ചിട്ടുണ്ടോ?
നിങ്ങളുടെ വ്യവസായ സ്ഥാപനം കൂടുതല്‍ വലുതാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി ഒരു ചെറുവിരല്‍പോലും അനക്കാതെ ഈ ആഗ്രഹപൂര്‍ത്തീകരണം അസാധ്യമാണെന്ന്‌ പറയുന്നതില്‍ എന്തെങ്കിലും ന്യായീകരണമുണ്ടോ? ദൃഢനിശ്ചയമുള്ളവര്‍ക്കേ അസാധ്യമെന്ന്‌ തോന്നുന്ന കാര്യങ്ങള്‍ സാധ്യമാക്കാന്‍ സാധിക്കൂ. പരാജയങ്ങളുടെ കുപ്പത്തൊട്ടിലില്‍ നിന്ന്‌ വിജയങ്ങളുടെ പറുദീസയിലേക്ക്‌ വഞ്ചി തുഴയുമ്പോള്‍ നിങ്ങള്‍ക്ക്‌ കൂട്ടിനുണ്ടാകേണ്ടത്‌ ദൃഢനിശ്ചയത്തിന്റെ കരുത്താണ്‌. എന്തുവന്നാലും ഞാന്‍ പതറില്ല. ലക്ഷ്യം നേടുംവരെ ഞാന്‍ പൊരുതും. എന്ന മനോഭാവമാണ്‌ വിജയിക്കുണ്ടാകേണ്ടത്‌.
മാതൃകയാക്കാം കൊളംബസിനെ
അമേരിക്ക കണ്ടുപിടിച്ച കൊളംബസിനെ ഏവര്‍ക്കുമറിയാം. കൊളംബസിന്റെ പര്യാവേക്ഷണം വളരെയധികം ചെലവുള്ളതായിരുന്നു. യാത്രയ്‌ക്ക്‌ അനുമതി തേടി സ്‌പെയിനിലെ ഫെര്‍ഡിനാന്റ്‌ രാജാവിനെ സമീപിച്ചപ്പോള്‍ അദ്ദേഹം കൊളംബസിനോട്‌ ചോദിച്ചു? ``ഈ യാത്ര പരാജയപ്പെട്ടാല്‍ സ്‌പെയ്‌നിനുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച്‌ താങ്കള്‍ ബോധവാനാണോ?'' എന്നാല്‍ ഈ യാത്ര വിജയമായാല്‍ സ്‌പെയ്‌നിനുണ്ടാകുന്ന നേട്ടത്തെക്കുറിച്ച്‌ മാത്രമാണ്‌ തന്റെ ചിന്ത എന്നായിരുന്നു കൊളംബസിന്റെ മറുപടി.
19 നാവികരെയും കൂട്ടി ഒരു ചെറു പായ്‌ക്കപ്പലിലാണ്‌ കൊളംബസ്‌ പസഫിക്‌ മഹാസമുദ്രത്തിലൂടെ യാത്ര ആരംഭിച്ചത്‌. പുതിയ ഭൂഖണ്ഡം തേടിയുള്ള യാത്രയില്‍ 24 ദിവസം പിന്നിട്ടിട്ടുംഅവര്‍ക്ക്‌ കര കാണാന്‍ സാധിച്ചില്ല. എങ്ങും വിശാലമായ കടല്‍ മാത്രം. കപ്പലിലുള്ള ഭക്ഷണവും കുടിവെള്ളവും തീരാനും തുടങ്ങി. കപ്പല്‍ തിരികെ വിടുകയാണെങ്കില്‍ 24 ദിവസംകൊണ്ട്‌ തിരികെ ജീവനോടെ സ്‌പെയ്‌നിലെത്താം. അല്ലാത്തപക്ഷം ഭക്ഷണവും വെള്ളവും കിട്ടാതെ കടലിന്‌ നടുവില്‍ കിടന്ന്‌ മരിക്കേണ്ടിവരും. കൊളംബസ്‌ ഒഴികെ ബാക്കിയുള്ള 19 പേരും ഒറ്റക്കെട്ടായി കപ്പല്‍ തിരികെ വിടാന്‍ തീരുമാനിച്ചു. ഇതിനെ എതിര്‍ത്ത കൊളംബസിനെ അവര്‍ ബന്ധനസ്ഥനാക്കിവഞ്ചി പിന്നിലേക്ക്‌ എടുത്തു.അപ്പോള്‍ കൊളംബസ്‌ പറഞ്ഞു. ``എന്റെ 24 ദിവസത്തേക്കുള്ള ഭക്ഷണം ബാക്കി 19 പേര്‍ക്ക്‌ ഒരു ദിവസത്തേക്ക്‌ തികയും. കപ്പല്‍ പഴയ ദിശയില്‍തന്നെ ഒരു ദിവസം കൂടി നയിക്കൂ. എന്നിട്ടും കര കണ്ടില്ലെങ്കില്‍ എന്നെ കടലിലെറിഞ്ഞ ശേഷം നിങ്ങള്‍ തിരിച്ചു പൊയ്‌ക്കൊള്ളു.'' സഹനാവികര്‍ക്ക്‌ അദ്ദേഹം പറഞ്ഞ കണക്ക്‌ ബോധ്യപ്പെട്ടു. കൊളംബസിനെ ബന്ധനവിമുക്തനാക്കി അവര്‍ പഴയ ദിശയില്‍ മുന്നോട്ട്‌ നീങ്ങി. വെറും 20 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കപ്പല്‍ കര കണ്ടു. അതായിരുന്നു അമേരിക്ക.
വേണ്ടത്‌ ദൃഢനിശ്ചയം
സുഹൃത്തേ, ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തിലും ജീവിതം വഴിമുട്ടി എന്നു തോന്നുന്ന സമയങ്ങളുണ്ടാകാം. പക്ഷേ അപ്പോഴൊന്നും പതറാതെ സധൈര്യം മുന്നോട്ട്‌ നീങ്ങുക. അദൃശ്യമായ ഒരു ശക്തിയുടെ താങ്ങ്‌ പ്രതീക്ഷിക്കാത്ത നേരത്ത്‌ നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്നത്‌ അനുഭവിച്ചറിയുക.
നമ്മുടെ ബുദ്ധിമണ്ഡലങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമപ്പുറത്ത്‌ ആ അദൃശ്യശക്തി നമ്മുടെ ജീവിതത്തിന്‌ മുന്നോട്ട്‌ നീങ്ങുന്നതിനുള്ള വഴി നമുക്ക്‌ കാണിച്ചുതരും. അപ്പോള്‍ നമ്മുടെ വിഷമങ്ങള്‍ സന്തോഷത്തിന്‌ വഴിമാറും. നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും ലക്ഷ്യം അസാധ്യമാണെന്ന്‌ നിങ്ങള്‍ കരുതുന്നുവെങ്കില്‍ ആ ചിന്തയെ കത്തിച്ച്‌ ചാമ്പലാക്കി നിങ്ങളുടെ ചവറ്റുകുട്ടയിലേക്ക്‌ എറിയുക.
മനുഷ്യജീവിതം ആരുടെയും നിയന്ത്രണത്തിലല്ല. നാം എന്താകാന്‍ ആഗ്രഹിക്കുന്നുവോ, അവിടെയെത്തിച്ചേരാനുള്ള ശക്തി നമ്മുടെയോരോരുത്തരുടെയും ഉള്ളിലുണ്ട്‌. ആ ശക്തിയെ കണ്ടെത്തേണ്ടത്‌ നിങ്ങളോരോരുത്തരുമാണ്‌.
നിങ്ങള്‍ ഏതെങ്കിലും ബിസിനസിലേര്‍പ്പെട്ട്‌ പരാജയപ്പെടുകയാണെങ്കില്‍ തേനീച്ചയെ ഓര്‍ക്കുക. 500 മില്ലിഗ്രാം തേന്‍ ശേഖരിക്കുന്നതിനായി രണ്ട്‌ മില്യണ്‍ പൂക്കളാണ്‌ ഒരു തേനീച്ച സന്ദര്‍ശിക്കുന്നത്‌. തേനീച്ചയുടെ ഈ നിരന്തര പരിശ്രമമാണ്‌ ഓരോ പരാജയത്തിലും ഒരു ബിസിനസുകാരനിലുണ്ടാകേണ്ടത്‌. ഒരിക്കല്‍ പരാജയപ്പെട്ടു എന്നു കരുതി മാറിനില്‍ക്കുകയല്ല മറിച്ച്‌ അടിത്തറ ബലപ്പെടുത്തി വീണ്ടും പോരാട്ടത്തിനിറങ്ങാനുള്ള കരുത്താണ്‌ നിങ്ങള്‍ക്ക്‌ വേണ്ടത്‌.
(മോട്ടിവേഷണല്‍ സ്‌പീക്കറും, കോര്‍പ്പറേറ്റ്‌ ട്രെയ്‌നറുമാണ്‌ നിരവധി സെല്‍ഫ്‌ ഹെല്‍പ്‌ ബുക്കുകളുടെ രചയിതാവായ ലേഖകന്‍. ഇ-മെയ്‌ല്‍: jskottaram@yahoo.com)
 

Monday, July 18, 2011

കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?

കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?

 യോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത്‌ അലോപ്പതി മരുന്ന്‌ വിതരണ കമ്പനിയില്‍ കണക്കെഴുതാന്‍ പോകുന്നവര്‍. എന്‍ജിനീയറിംഗ്‌ ബിരുദമെടുത്ത്‌ ലാസ്റ്റ്‌ ഗ്രേഡ്‌ ടെസ്റ്റ്‌ എഴുതാന്‍ പി.എസ്‌.സി കോച്ചിംഗിന്‌ പോകുന്നവര്‍. എം.ബി.എ ബിരുദമെടുത്ത്‌ ജോലിയില്‍ പ്രവേശിച്ചാല്‍ ഫയല്‍ ചെയ്യാന്‍ പേപ്പര്‍ പഞ്ച്‌ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അറിയാന്‍ വിഷമിക്കുന്നവര്‍... ഇത്‌ ഒരു പക്ഷേ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത്‌ വീഴുന്നത്‌ ഏതെങ്കിലും എന്‍ജിനീയറിംഗ്‌ ബിരുദധാരിയുടെ ദേഹത്തായിരിക്കുമെന്ന്‌ രസികനായൊരു ബിസിനസുകാരന്‍ പറഞ്ഞതിനെ വെറും തമാശയായി തള്ളിക്കളയാനാകില്ല. അതാണ്‌ കേരളത്തിലെ അവസ്ഥ. യുവാക്കളുടെ കൈനിറയെ ബിരുദങ്ങള്‍. പക്ഷേ, മനസിനിണങ്ങിയ, വരുമാനം കിട്ടുന്ന തൊഴില്‍ അന്വേഷണമാണ്‌ ഇവരുടെ പ്രധാന ജോലി. കേരളീയ യുവത്വം എന്തേ ഇങ്ങനെ ആകുന്നു?

ഇതിനുള്ള കാരണം തേടി പോകുമ്പോള്‍ ആദ്യം പ്രതിക്കൂട്ടിലാകുന്നത്‌ കേരളത്തിന്റെ സ്വന്തം വിദ്യാഭ്യാസ സംവിധാനം തന്നെ. രണ്ടാമതായി മാതാപിതാക്കളുടെ മനോഭാവം. ദിശാബോധമില്ലായ്‌മ, സാമൂഹിക സാഹചര്യങ്ങള്‍, മലയാളിയുടെ തനതായ സ്വഭാവ സവിശേഷതകള്‍, ഓരോ ജോലിക്കും അതിന്റേതായ മാന്യത കല്‍പ്പിക്കാത്തത്‌... അങ്ങനെയങ്ങനെ ആ നിര നീളുന്നു.

പക്ഷേ ഇതിനിടയില്‍ അധികമാരും കാണാതെ പോകുന്ന ചില ഘടകങ്ങളുണ്ടണ്ടണ്ട്‌. അതിലൊന്നാണ്‌ കേരളീയര്‍ക്കിടയില്‍ അധികം വേരോട്ടമില്ലാത്ത സംരംഭകത്വ മനോഭാവം. മറ്റൊന്ന്‌ എവിടെയും എന്നും വേറിട്ട്‌ നില്‍ക്കുന്ന, ചുറ്റിലുമുള്ള സമൂഹത്തില്‍ അലിഞ്ഞു ചേരാന്‍ വിസമ്മതിക്കുന്ന മനോഭാവവും. കേരളീയ സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകളിലൊന്നാണ്‌ സംരംഭകന്‍ എന്നത്‌. സ്വന്തമായി ബിസിനസ്‌ നടത്തുന്നവന്‍ മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും കണ്ടറിഞ്ഞ്‌ മികവാര്‍ജിക്കാന്‍ വേണ്ടി അനുദിനം ശ്രമിക്കുന്നവനാണ്‌ സംരംഭകന്‍. ഉദ്യോഗസ്ഥനാകാന്‍ വേണ്ടി മാത്രം മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളും വിദ്യാലയങ്ങളും കുട്ടികളില്‍ നിന്ന്‌ ബോധപൂര്‍വ്വം സംരംഭകത്വം എന്ന ആശയത്തെ അകറ്റി നിര്‍ത്തുമ്പോള്‍ അറിയുന്നില്ല,

അവര്‍ ആറ്റുനോറ്റ്‌ വാര്‍ത്തെടുക്കുന്ന കുട്ടി ഈ ലോകത്ത്‌ ഒന്നിനും കൊള്ളാത്തവരായി മാറുമെന്ന്‌.കൈയിലുള്ള ബിരുദങ്ങളും ആര്‍ജിച്ച അറിവും വെച്ച്‌ നേടുന്ന മികവിലേക്ക്‌ കുതിക്കാനും സംരംഭകത്വ മനോഭാവം വേണം. ഇതും നമ്മുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കുട്ടികളില്‍ സംരംഭകത്വം വളര്‍ത്താന്‍ വിവിധ പദ്ധതികളില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന്‌ ഫണ്ട്‌ ചെലവിടുമ്പോള്‍ അതിന്റെ പത്തുശതമാനം പോലും വിനിയോഗിക്കാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം.

ബിസിനസുകാരനെ ബൂര്‍ഷ്വ കുത്തക മുതലാളിയായും പണമുണ്ടാക്കുന്നതിനെ പാപമായും കാണുന്ന സാമൂഹിക സാഹചര്യത്തിന്റെ ബാക്കി പത്രം കൂടിയാണ്‌ സംരംഭകത്വത്തോടുള്ള മലയാളിയുടെ ഈ അകല്‍ച്ച. അത്‌ പക്ഷേ തകര്‍ക്കുന്നത്‌ ആധുനിക ലോകത്തിലെ കുട്ടികളുടെ ഭാവിയെ കൂടിയാണ്‌.

സ്വയമൊരു സംരംഭകനായി മാറുന്നവനേ ഇന്നത്തെ കാലത്ത്‌ ജീവിത വിജയം നേടാനാകൂ.

എവിടെയും വേറിട്ട്‌ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനോഭാവം കൂടി കേരളീയ യുവത്വത്തിന്റെ സാധ്യതകള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നുണ്ടണ്ട്‌. ഒരു കഥയുണ്ട്‌. ഇന്ത്യയില്‍ കച്ചവടം നടത്താനെത്തിയ പാഴ്‌സികളുടെ നേതാവിനോട്‌ ഒരു നാട്ടുരാജാവ്‌ ചോദിച്ചു. പുറം നാട്ടില്‍ നിന്നെത്തിയ നിങ്ങളെ എങ്ങനെ വിശ്വസിച്ച്‌ ഇവിടെ കച്ചവടം നടത്താന്‍ അവസരം നല്‍കും? ഇവിടുത്തെ സംസ്‌കാരവുമായി നിങ്ങള്‍ എങ്ങനെ യോജിച്ചുപോകും? ഇതിന്‌ നേതാവ്‌ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഗ്ലാസ്‌ വെള്ളവും കുറച്ച്‌ ഉപ്പും മാത്രം ചോദിച്ചു. ഗ്ലാസിലെ വെള്ളത്തിലേക്ക്‌ ഉപ്പിട്ട്‌ ഇളക്കിയ ശേഷം നേതാവ്‌ പറഞ്ഞു. ഇങ്ങനെ ഞങ്ങള്‍ ഈ സംസ്‌കാരവുമായും

നാടുമായും ഇണങ്ങി ചേരുമെന്ന്‌. രാജാവ്‌ സംപ്രീതനായി കച്ചവടം നടത്താന്‍ അവസരം നല്‍കി.

മലയാളിക്ക്‌ ഇല്ലാതെ പോകുന്നതും ഈ ലയന മനോഭാവം തന്നെ. അപരിചിതമായ സാഹചര്യങ്ങളുമായി ലയിച്ചുചേരുകയും അതിലെ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാതെ മലയാളി യുവത്വം രക്ഷപ്പെടാന്‍ പോകുന്നേയില്ല.

കേരളീയ യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്‌? മികവുറ്റ മനുഷ്യശേഷിയെ വാര്‍ത്തെടുക്കാന്‍ എന്ത്‌ മാറ്റങ്ങള്‍ക്കാണ്‌ നാം വിധേയരാകേണ്ടത്‌? സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിലുള്ള മൂന്ന്‌ പേരുടെ അഭിപ്രായങ്ങള്‍ ഇതൊടൊപ്പം.


`സംരംഭകത്വ സംസ്‌കാരം വന്നാല്‍ രക്ഷപ്പെടും'

മലയാളി യുവാക്കള്‍ തൊഴില്‍ തേടി അലയാനുള്ള കാരണത്തെ വിശകലനം ചെയ്യുകയാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌മോള്‍ എന്റര്‍പ്രൈസസ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡയറക്‌റ്റര്‍  ഡോ. പി.എം മാത്യു

കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്ളത്‌ സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലില്ലായ്‌മയാണ്‌. വിദ്യാഭ്യാസം എന്നത്‌ കാശ്‌ കിട്ടുന്നതിനുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. പണം എപ്പോഴെങ്കിലും കിട്ടിയാല്‍ പോര. പഠിച്ചിറങ്ങി കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കിട്ടണം. ഇത്‌ സംരംഭകത്വ മനോഭാവത്തിന്‌ എതിരായിട്ടുള്ള ഒന്നാണ്‌.

ഈയിടെ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ കയറി. ചോറ്‌ ഓര്‍ഡര്‍ ചെയ്‌തു. നമ്മളോടുള്ള എല്ലാ ഇഷ്‌ടക്കേടും മുഖത്ത്‌ പടര്‍ത്തിക്കൊണ്ട്‌ സപ്ലൈയറുടെ മറുപടി വന്നു; ചോറിന്‌ കാല്‍ മണിക്കൂര്‍ കാത്തിരിക്കണം. വേണമെങ്കില്‍ ചപ്പാത്തി തരാം. വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ചപ്പാത്തിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ചപ്പാത്തിയെത്തിയില്ല. ക്ഷമ നശിച്ച്‌ പലവട്ടം ഹോട്ടല്‍ മുതലാളിയെ വിളിച്ചു. ഒരുവട്ടം മാത്രം അയാള്‍ അടുത്തേക്ക്‌ വന്നു. പിന്നാലെ ചപ്പാത്തിയെത്തി. തണുത്ത്‌ മരവിച്ചത്‌. പഴകിയ കറിയും. ബില്ല്‌ കൊടുത്തപ്പോള്‍, മുതലാളി പറഞ്ഞു തിരക്ക്‌ കാരണമാണ്‌ വൈകിയത്‌. ക്ഷമിക്കണം. ഞാന്‍ പറഞ്ഞു.

സഹോദരാ താങ്കളോട്‌ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ബിസിനസ്‌ ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ അത്‌ വൃത്തിയായി ചെയ്യുന്നവന്റെ കടയില്‍ പോയി നിന്ന്‌ കണ്ട്‌ പഠിക്കണം.

ഇതാണ്‌ മലയാളിയുടെ സ്വഭാവം. സംരംഭകത്വം തൊട്ടു തീണ്ടിയിട്ടില്ല നമുക്ക്‌. നമ്മുടെ തൊഴിലന്വേഷകരിലും അതില്ല. പെട്ടിക്കട നടത്തുന്നവനും വ്യവസായം നടത്തുന്നവനും മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും തിരിച്ചറിയുകയും സാധ്യതകള്‍ കണ്ടെത്തി മുന്നേറുകയും ചെയ്യുന്നവരെല്ലാം സംരംഭകനാണ്‌. പക്ഷേ ഈ സംരംഭകത്വം എന്നത്‌ നൂലില്‍ കെട്ടിയിറക്കാന്‍ പറ്റില്ല. സംരംഭകത്വ സംസ്‌കാരം നമ്മുടെ മൂല്യബോധത്തില്‍ നിന്നും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നും വരണം. ഇത്തരമൊരു സംസ്‌കാരമുണ്ടെങ്കില്‍ മാത്രമേ ഒരു ജോലി കണ്ടെത്താനും

അതില്‍ മികവാര്‍ജിക്കാനും സ്വയമൊരു `കോര്‍പ്പറേറ്റ്‌' ആയി മാറാനും നമുക്ക്‌ സാധിക്കൂ. ലോകത്തോട്‌ തന്നെ പ്രതിബദ്ധതയുള്ള, സമൂഹത്തിന്‌ തിരിച്ചെന്തെങ്കിലും നല്‍കണമെന്ന ബോധ്യമുള്ള യുവതലമുറയ്‌ക്കു മാത്രമേ മികവാര്‍ജിക്കാനാകൂ. യുവാക്കളെ മുന്നോട്ട്‌ നയിക്കുന്ന ഘടകങ്ങളും ഇതായിരിക്കണം.

കേരളത്തില്‍ പുതിയ വിഭാഗം ഉയര്‍ന്നുവരുന്നുണ്ട്‌. ഞാനതിനെ കൂലി എന്റര്‍പ്രണര്‍ എന്ന്‌ വിളിക്കാനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌. ഇവര്‍ക്ക്‌ ഒരു ബിസിനസുണ്ടാകും. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യും. ഉള്ളിന്റെയുള്ളിലുള്ള സംരംഭകത്വ മനോഭാവം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഇത്തരം ബിസിനസുകള്‍ ഉരുണ്ട്‌ മുന്നോട്ടു പോകും. പക്ഷേ വളരില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ഓഫീസ്‌ അസിസ്റ്റന്റുമാരായി കുറച്ചു പേരെ വേണ്ടിവരും. ബി ടെക്ക്‌ ബിരുദം നേടിയവന്‍ പോലും ആ പണിക്ക്‌ തയാറാകും. അവര്‍ക്ക്‌ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നും ഉണ്ടാവില്ല. കുറച്ചുനാള്‍ ഒരിടത്ത്‌ ജോലി ചെയ്യും. പിന്നെ മറ്റൊരിടത്ത്‌. അങ്ങനെയങ്ങനെ പോകും. കേരളത്തില്‍ നടക്കുന്നത്‌ ഇതാണ്‌. മലയാളി യുവത്വം തൊഴില്‍ തേടി അലയുന്നവരായി മാറുന്നതിന്റെ കാരണവും ഇതു തന്നെ.


`ഞാന്‍ മുഖ്യമന്ത്രി ആയാല്‍...'

ബിസിനസിന്റെ ഭാഗമായും അല്ലാതെയും നടത്തിയ ലോക സഞ്ചാരങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്‌ചയും തികച്ചും പ്രായോഗിക വീക്ഷണത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ആശയങ്ങളും സമന്വയിപ്പിച്ച്‌ ഒരു ബിസിനസുകാരന്‍ കേരളത്തിലെ യുവ തലമുറ രക്ഷപ്പെടാന്‍ വേണ്ട ഒരു സമീപന രേഖ മുന്നോട്ടുവെക്കുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കുക ഈ സമീപന രേഖയായിരിക്കുമെന്ന്‌ വ്യക്തമാക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റായ ജോണി ജോസഫ്‌ വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ സ്വന്തം വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കി അവരെ വിജയികളാക്കിയിട്ടുണ്ട്‌ ഈ പിതാവ്‌. ഈ ആശയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്കായി വിടുന്നു

l സ്‌കൂള്‍ സിലബസിന്റെ 30 ശതമാനം വെട്ടിച്ചുരുക്കും.

2. വീടുകളിലേക്ക്‌ പുസ്‌തകം കൊടുത്തുവിടുന്നത്‌ അവസാനിപ്പിക്കും. ട്യൂഷനില്ല. ഹോം വ ര്‍ക്കും.

 3. സ്‌കൂള്‍ സമയം രാവിലെ ഏഴ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാക്കും. ഒരു മണി മുതല്‍ മൂന്ന്‌ മണി വരെ ഗെയിംസ്‌, സ്‌പോര്‍ട്‌സ്‌, സാഹിത്യചര്‍ച്ചകള്‍ എന്നിവക്കായി മാറ്റിവെക്കും. ഒരു മണിക്കൂര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ബന്ധിത ഫിസിക്കല്‍ ട്രെയ്‌നിംഗ്‌ ഏര്‍പ്പെടുത്തും.

 4. ഏഴാം ക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ടൈപ്പ്‌ റൈറ്റിംഗ്‌ ലോവര്‍ പാസായിരിക്കണം. പത്താംതരത്തിലെത്തുമ്പോഴേക്കും ഹയറും ഷോര്‍ട്ട്‌ ഹാന്‍ഡും പാസായിരിക്കണം. (ടൈപ്പ്‌ റെറ്റിംഗ്‌ ടൈപ്പ്‌ റൈറ്ററില്‍ പഠിക്കണമെന്നില്ല. അതിനുള്ള സോഫ്‌റ്റ്‌വെയര്‍ ഇപ്പോള്‍ ലഭ്യമാണ്‌. തന്റെ മൂന്ന്‌ മക്കളെയും സ്‌കൂള്‍ തലം മുതല്‍ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിപ്പിച്ച ജോണി അവരുടെ കരിയറില്‍ മികവാര്‍ജിക്കാന്‍ ഇതേറെ സഹായകരമായിട്ടുണ്ടെന്നും സാക്ഷ്യങ്ങള്‍ നിരത്തി പറയുന്നു.)

 5. ഒന്നാം ക്ലാസ്‌ മുതല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ പഠിപ്പിക്കും. 90 ശതമാനം ജീവിതശൈലി അസുഖങ്ങളും മതിയായ ഹെല്‍ത്ത്‌ എഡ്യൂക്കേഷനിലൂടെ ഒഴിവാക്കാനാകും.

 6. സന്മാര്‍ഗ പാഠങ്ങളും ഒരു പൗരന്റെ കടമകളും ടോയ്‌ലറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്നതും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

 7. സ്‌കൂളുകളില്‍ മികച്ച ടോയ്‌ലറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തും. ശരിയായ പോഷണം നല്‍കുന്ന ഉച്ചക്ഷണം സ്‌കൂളുകളിലെ അടുക്കളകളില്‍ തന്നെ പാകം ചെയ്‌ത്‌ കുട്ടികള്‍ക്ക്‌ നല്‍കും.

 8. കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക്‌ നല്‍കാന്‍ ഞാറ്‌ നടുന്ന വേളയില്‍ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും അതില്‍ പങ്കാളികളാക്കും. കര്‍ഷകരുടെ സഹായികളായി കുട്ടികളെയും കൂട്ടും. അത്തരം അവസരത്തില്‍ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കിയാലും കുഴപ്പമില്ല.

 9. പഠനത്തിന്റെ 50 ശതമാനം മാത്രം മതി ക്ലാസ്‌ റൂമില്‍. ബാക്കി 50 ശതമാനം റയ്‌ല്‍വേ സ്റ്റേഷന്‍, പോസ്റ്റ്‌ ഓഫീസ്‌, കപ്പല്‍ശാല, വിമാനത്താവളം തുടങ്ങിയ പൊതു ഇടങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെയെന്നത്‌ ഉറപ്പാക്കും.

 10. പൊളിറ്റിക്‌സ്‌ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച്‌ ആഴത്തില്‍ പഠിപ്പിക്കും.

 11. എല്ലാ സ്‌കൂളിലും അഞ്ചാം തരം മുതല്‍ വൊക്കേഷണല്‍ ട്രെയ്‌നിംഗ്‌ നല്‍കും.

 12. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 5000 ഇംഗ്ലീഷ്‌ അധ്യാപകരെ `ഇറക്കുമതി' ചെയ്യും. ഇവരെ എല്ലാ സ്‌കൂളുകളിലും നിയമിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ സഹകരണത്തോടെ ഇവരുടെ വേതന തുക രക്ഷാകര്‍ത്താക്കളില്‍ നിന്ന്‌ പിരിച്ചെടുത്ത്‌ നല്‍കും.

 13. 250 എന്‍ജിനീയറിംഗ്‌ കോളെജുകള്‍, 100 മെഡിക്കല്‍ കോളെജുകള്‍, 750 നേഴ്‌സിംഗ്‌ കോളെജുകള്‍, 750 ഐ.ടി.സികള്‍ തുടങ്ങിയവ സ്ഥാപിക്കും. 25 കോളെജുകള്‍ക്കായി ഒരു സര്‍വകലാശാല സ്ഥാപിക്കും. ഈ സര്‍വകലാശാലകളാകും അതിനു കീഴിലെ കോളെജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ശ്രദ്ധിക്കുക. ഇതിനായി കര്‍ശന നിബന്ധനകളും കൊണ്ടുവരും. ഓരോ കോളെജിനും അതത്‌ മാനേജ്‌മെന്റുകളുടെ താല്‍പ്പര്യത്തിന്‌ അനുസരിച്ച്‌ ഫീസ്‌ ഈടാക്കാം. അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താം. പക്ഷേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ച്‌ ശതമാനം സീറ്റ്‌ സമൂഹത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്‌തിരിക്കണം. ഇതിലൂടെ സര്‍ക്കാരിന്‌ ആയിരക്കണക്കിന്‌ സീറ്റുകള്‍ ലഭിക്കും. സാമൂഹ്യനീതി നടപ്പാക്കുകയും ചെയ്യാം.

 14. സ്‌കൂള്‍ തലം മുതല്‍ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതിന്‌ വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല. സംരംകത്വ മനോഭാവം വളര്‍ന്നാല്‍ യുവാക്കള്‍ക്ക്‌ ഏത്‌ പുതിയ മേഖലയും സ്വയം കണ്ടെത്താനും അതിലൂടെ സമ്പത്ത്‌ ആര്‍ജ്ജിക്കാനും ഒട്ടനവധി പേര്‍ക്ക്‌ തൊഴിലുകള്‍ ലഭ്യമാക്കാനും സാധിക്കും. പബ്ലിക്‌ സ്‌പീക്കിംഗ്‌ സ്‌കില്‍ വളര്‍ത്താന്‍ പ്രത്യേക പരിശീലനവും നല്‍കും.

 

മലയാളി യാചകര്‍ പെരുകുന്നു!

വിദ്യാഭ്യാസ സംവിധാനത്തില്‍ തിരുത്തല്‍ അനിവാര്യമെന്ന്‌ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന അബ്‌ദുള്‍ ലത്തീഫ്‌

 ഒരിക്കല്‍ കാട്ടില്‍ വന്യജീവികള്‍ ചേര്‍ന്ന്ഒരു സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി ജീവിത വിജയം നേടുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളായെത്തിയത്‌ പക്ഷി, മത്സ്യം, അണ്ണാന്‍, നായ, മുയല്‍, മന്ദബുദ്ധിയായ ആരല്‍ മത്സ്യം എന്നിവരായിരുന്നു.

 സമ്പൂര്‍ണ്ണ ശിക്ഷണം നടപ്പാക്കുന്നതിനുവേണ്ടി രൂപീകൃതമായ വിദഗ്‌ദ്ധ സമിതി പറക്കല്‍, നീന്തല്‍, മരം കയറല്‍, മാളമുണ്ടാക്കല്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എല്ലാ വിഷയങ്ങളിലും എല്ലാവരും പരിശീലനം നേടണമെന്നത്‌ നിര്‍ബന്ധമായിരുന്നു.

പറക്കുന്നതില്‍ മിടുക്ക്‌ കാണിച്ചിരുന്ന പക്ഷിക്ക്‌ ആ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്ന മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞു. എന്നാല്‍ മാള നിര്‍മ്മാണം പരിശീലിക്കുമ്പോള്‍ പക്ഷിയുടെ കൊക്ക്‌ പൊട്ടുകയും തൂവ്വല്‍ കൊഴിയുകയും ചെയ്‌തു. മരം കയറ്റത്തിലും നീന്തലിലും പരാജയം തന്നെയായിരുന്നു ഫലം. ഇതു മൂലമുണ്ടായ നിരാശ ക്രമേണ പക്ഷിയുടെ പറ

ക്കാനുള്ള കഴിവിനെയും ബാധിച്ചു. അണ്ണാനാണെങ്കില്‍ മരം കയറ്റത്തില്‍ മുന്നേറിയപ്പോള്‍ നീന്തലില്‍ തോറ്റുകൊണ്ടേയിരുന്നു. മത്സ്യത്തിന്‌ സ്വാഭാവികമായും നീന്തലിന്‌ ഉന്നത നിലവാരം പുലര്‍ത്താന്‍ സാധിച്ചു. പക്ഷെ വെള്ളത്തില്‍ നിന്ന്‌ പുറത്ത്‌ വരാന്‍ കഴിയാത്തത്‌ കൊണ്ട്‌ മറ്റെല്ലാ വിഷയത്തിനും തോറ്റു. കുരക്കുക എന്ന വിഷയം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ നായ ഫീസടക്കാതെ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച്‌ കൊണ്ടിരുന്നു. മുയല്‍ മാളങ്ങള്‍ ഉണ്ടാക്കുന്നതില്‍ മികവ്‌ പുലര്‍ത്തിയെങ്കിലും മരം കയറ്റത്തില്‍ പരാജയപ്പെട്ടു. മരം കയറ്റത്തിനിടക്ക്‌ തലക്ക്‌ പരിക്കേറ്റതിനാല്‍ മാളമുണ്ടാക്കലിന്‌ അവന്റെ പ്രകടനം മോശമായി. എല്ലാ വിഷയങ്ങളിലും ശരാശരി പ്രകടനം കാഴ്‌ച്ചവെച്ച മണ്ടനായ ആരല്‍ മത്സ്യമായിരുന്നു ക്ലാസില്‍ ഒന്നാം റാങ്ക്‌ കാരന്‍. എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ ശിക്ഷണം നല്‍കാന്‍ കഴിഞ്ഞുവെന്ന്‌ പാഠ്യപദ്ധതി തയ്യാറാക്കിയ സമിതി ഉദ്‌ഘോഷിക്കുകയും ചെയ്‌തു.

 പ്രമുഖ മോട്ടിവേഷണല്‍ സ്‌പീക്കറും ഗ്രന്ഥകാരനും ബിസിനസ്‌ കണ്‍സള്‍ട്ടന്റുമായ ശിവ്‌ ഖേരയുടെ യു കാന്‍ വിന്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും മലയാളികളെ സംബന്ധിച്ചും ശരിയല്ലേ? തൊഴിലന്വേഷകരായ യുവതി യുവാക്കളെ സൃഷ്‌ടിക്കുക മാത്രമാണ്‌ ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്‌. ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവന്‌ അവസരം കൊടുക്കാന്‍ ആളില്ലെങ്കില്‍ അവന്റെ ജീവിതം ഒരു യാചകന്‌ സമാനമല്ലേ. ഇന്ത്യ ഇന്ന്‌ സമ്പത്ത്‌ കൊണ്ട്‌ പൂത്തുലുഞ്ഞ്‌ നില്‍ക്കുമ്പോഴും, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ അവസരത്തിന്‌ വേണ്ടി പരിശ്രമിക്കുമ്പോഴും മലയാളി മറുനാട്ടില്‍ രണ്ടാംകിട അടിമ വേലകള്‍ ചെയ്‌ത്‌ ഉപജീവിതത്തിന്‌ മാര്‍ഗം കണ്ടെത്തുന്നു. വിദ്യാഭ്യാസമെന്ന പേരില്‍ അവന്‌ നല്‍കിയതിന്റെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ്‌ അവന്‍ അനുഭവിക്കുന്നത്‌.